Monday, September 7, 2009

തരികഞ്ഞി

കാഞ്ഞിരമുക്കിലെ തെക്കേക്കര വീട് റംസാന്‍മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വീട്ടുകാരി സുലൈഖ ദിവസങ്ങള്‍ക്കു മുമ്പുതന്നെ വീടും പരിസരവും അടിച്ചുതുടച്ചു വൃത്തിയാക്കി. ഇനി പ്രാര്‍ഥനയുടെ നിമിഷങ്ങളാണ്. ഒപ്പം ഉച്ചതിരിഞ്ഞാല്‍ അടുക്കളയില്‍ കയറണം. നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ ഓരോന്നായി തയ്യാറാക്കണം.നറുമധുരമുള്ള കാരയ്ക്ക കടിച്ച് നോമ്പുതുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ് തരിക്കഞ്ഞി കുടിക്കും. അതുകഴിഞ്ഞ് മഗ്‌രിബ് നമസ്‌കാരം. പിന്നീടാണ് മറ്റു ഭക്ഷണങ്ങള്‍ കഴിക്കുക.പേരുപോലെയല്ല; നല്ല രസികന്‍ മധുരമാണ് ഈ തരിക്കഞ്ഞിക്ക് 'തരി' എന്നത് റവയാണ്. റവയും പാലും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കാ പൊടിച്ചതുമൊക്കെ ചേര്‍ത്ത ഒരു ഉഗ്രന്‍ പാനീയമാണ് ഈ
തരിക്കഞ്ഞി. നോമ്പുകാലത്ത് ഒഴിച്ചുകൂടാന്‍ വയ്യാത്ത വിഭവമാണിത്.സുലൈഖ തരിക്കഞ്ഞി കാച്ചാന്‍ തുടങ്ങിയപ്പോള്‍ സഹായിക്കാന്‍ അയല്‍ക്കാരി റാബിയ എത്തി . റാബിയ താത്തയെ കണ്ടപ്പോള്‍ മകള്‍ സുരുമിയും അടുക്കളയിലെത്തി. പത്തുമിനിറ്റുകൊണ്ട് കൊതിയൂറുന്ന തരിക്കഞ്ഞി റെഡി. ഉപ്പുചേര്‍ത്തും സേമിയ ഇട്ടും തരിക്കഞ്ഞിയുണ്ടാക്കുന്നവരുണ്ട്. തരിക്കഞ്ഞി തയ്യാറാക്കാനുള്ള സാധനങ്ങള്‍1. റവ അരക്കപ്പ്, 2. പശുവിന്‍പാല്‍ ഒരു കപ്പ്, 3. തേങ്ങപ്പാല്‍ ഒരു കപ്പ്, 4. പഞ്ചസാര പാകത്തിന്, 5. ഏലയ്ക്ക പൊടിച്ചത് മൂന്നെണ്ണം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ചെറിയ ഉള്ളി അരിഞ്ഞത് ഒരു ടീസ്​പൂണ്‍, നെയ്യ് രണ്ട് ടീസ്​പൂണ്‍.തയ്യാറാക്കുന്ന വിധം 1, 2, 3, 4, 5 ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. തിളച്ചുകഴിഞ്ഞാല്‍ വാങ്ങിവെച്ച് നെയ്യ് ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും അണ്ടിയും ചേര്‍ത്ത് മൂപ്പിക്കുക. അത് വാങ്ങിവെച്ച കഞ്ഞിയിലേക്ക് ഒഴിക്കുക, ചൂടാറുംമുമ്പ്.

1 comment:

  1. NJANUM MATHRBHOMI VAYIKKARUNDE CHETTA
    COPY ADIYANELLE PANI
    KALLAN THANNE

    ReplyDelete

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326