Sunday, September 6, 2009

ഉന്നകായ

ഏതെങ്കിലും മരത്തിന്റെ കായയാണെന്ന് പേരുകേട്ടാല്‍ തോന്നുമെങ്കിലും നേന്ത്രപ്പഴവും കോഴിമുട്ടയും അണ്ടിപ്പരിപ്പും ഒക്കെ നിറച്ച് നന്നായി മൊരിഞ്ഞ ഉഗ്രന്‍ പലഹാരമാണ് ഉന്നക്കായ. കാഴ്ചയില്‍ ഉന്നത്തിന്റെ കായകളെപ്പോലെ ഇരിക്കുമെന്നു മാത്രം.കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡില്‍ മമ്മി ഹൗസില്‍ ഹസീനയും ഫാറൂഖ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ജസ്സി ഫാത്തിമയും ചേര്‍ന്ന് നറുമണമുള്ള കൊതിയൂറുന്ന ഉന്നക്കായകളാണ് നോമ്പുതുറ സ്‌പെഷലായൊരുക്കിയത്.നേന്ത്രപ്പഴവും കോഴിമുട്ടയും ഉണ്ടെങ്കില്‍ ഉന്നക്കായയ്ക്ക്‌വേണ്ട പ്രധാന ചേരുവയായി. പിന്നെ അല്പം അണ്ടിപ്പരിപ്പും

മുന്തിരിയും ഏലക്കായയും ആവശ്യത്തിന് പഞ്ചസാരയും. അര മണിക്കൂറുകൊണ്ട് ഉന്നക്കായ റെഡിയാക്കാം.വേണ്ട സാധനങ്ങള്‍1. നേന്ത്രപ്പഴം-1 കിലോഗ്രാം, 2. കോഴിമുട്ട-5 എണ്ണം, 3. അണ്ടിപ്പരിപ്പ്-50 ഗ്രാം, 4. മുന്തിരി-50 ഗ്രാം, 5. പഞ്ചസാര- 200 ഗ്രാം, 6. ഏലക്കായ-5 എണ്ണം.തയ്യാറാക്കുന്ന വിധംപഴംപുഴുങ്ങി മിക്‌സിയിലോ അമ്മിയിലോ അരച്ചെടുക്കുക. കോഴിമുട്ട കലക്കിയെടുത്തതില്‍ ഏലക്കായ പൊടിച്ചതും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ചെറുതീയില്‍ ഉലത്തുക. കുറുകിവരുന്ന മുട്ട ഉലത്തിയതില്‍ പഴം അരച്ചത് ചേര്‍ത്ത് ഉന്നക്കായയുടെ ആകൃതിയില്‍ കുഴച്ചെടുക്കാം. മൊരിഞ്ഞ നിറമാകുന്നതുവരെ എണ്ണയില്‍ പൊരിക്കുക.

No comments:

Post a Comment

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326