Wednesday, September 9, 2009
രക്തസമ്മര്‍ദ്ദം തട്ടിയെടുത്ത ജീവന്‍
വ്യാഴാഴ്ച ജോലികഴിഞ്ഞ് റൂമിലെത്തി ഒന്നു വിശ്രമിച്ചുകളയാമെന്നു കരുതി കിടന്നതാണ് ;പിറ്റേന്ന് അവധിയായതിനാല്‍ അതിന്റെ സന്തോഷത്തിലാണ് ഒന്നു മയങ്ങി കാണില്ല മൊബൈലില്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഷാര്‍ജയില്‍ നിന്നും ലൈന്‍ നമ്പര്‍ ,ഒട്ടും പരിചയം തോനുന്നില്ല കുറച്ചു നീരസതോടെയാണ് എടുത്തത്. പരിച്ചയമില്ലാതൊരു ശബ്തമാണ് . halo ശാഫിക്കയല്ലേ ഞാന്‍ ഷാര്‍ജ കേയം .ട്രാടിങ്ങില്‍ നിന്നാണ് ഇവിടെ ജോലി ചെയ്യുന്ന നിങ്ങളുടെ അനിയന്‍ അഷറഫ് തലകറക്കം വന്നു ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുന്നു ! എന്നിട്ടവന്‍ ഒരു നമ്പര്‍ തന്നു അതില്‍ ബന്ധപ്പെടുവാന്‍ പറഞ്ഞു .
ഉടന്‍ തന്നെ ആ നമ്പരില്‍ ബന്ധപ്പെട്ടു ഹല്ലോ ഞാന്‍ ഷാഫി അശ്രഫിന്റെ കസിന്‍ ആകുന്നു എന്താണ് സംഭവിച്ചത് , ഉടനെ മറുപടിവന്നു ഞാന്‍ സുധീര്‍ അശ്രഫിന്റെ കൂടെ ജോലിചെയ്യുന്ന ആളാകുന്നു , ജോലിക്കിടെ തലകറങ്ങി വീണതാണ് ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു ഇവിടെ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ ആകുന്നു ഡോക്ടര്‍ വന്നു നോക്കി ഇവിടെ നിന്നും കിട്ടിയ മറുപടി ബിപി കൂടിയതുകാരണം തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരിക്കുന്നു . സംഗതി സീരിയസ് ആകുന്നു നിങ്ങള്‍ ഉടനെ വരണം .
ഞാനിതുകെട്ടു ആകു സ്തംഭിച്ചുപോയി കാരണം മുപ്പതു വയസ്സ് പ്രായമായ ഒരു പയ്യന്‍ അവന്‍ സീരയാസ് ആയി ഹോസ്പിറ്റലില്‍ അതും രക്തസമ്മര്‍ദ്ദം മൂലം ഒട്ടുതന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല . ഉടന്‍ തന്നെ ഞാനും എന്റെ കസിന്‍ റഷീദ് ഒന്നിച്ചു ഹോസ്പിടളിലേക്ക് പുറപ്പെട്ടു .
അഷ്‌റഫ് എന്റെ മൂതപ്പാടെ മകനാണ് . അവന് ബിപി ഉള്ളവിവരം എനിക്കറിയില്ല ,അവന്റെ കൂടെ ജോലിചെയ്യുന്നവര്‍ക്കും ഈ വിവരം അറിയില്ല ; ഹോസ്പിറ്റലില്‍ എത്തി രോഗിയെ കണ്ടപോഴാനു അപകടാവസ്ഥ മനസ്സിലാകുന്നത് , ഒട്ടും ബോതമില്ലാതെ ഒരുഭാഗം തളര്‍ന്നു കിടക്കുന്നു .
ഡോക്ട്ടെരുമായി സംസാരിച്ചപ്പോഴാണ് കൂടുതല്‍ അപകടം മനസ്സിലായത് ...രക്തസമ്മര്‍ദം കൂടി തലച്ചോറിലെ ബൈസല്ങന്ഗ്ലിയയില്‍ ബ്ലീഡിംഗ് ആകുന്നു . മരണം ഉറപ്പാകുന്നു , ഇനി ഒന്നും ചെയ്യാനില്ല ! സി.ടി സ്കാന്‍ ചെയ്തു ബ്ലീഡിംഗ് തീരെ നില്‍ക്കുന്നില്ല .
നാട്ടില്‍ കൊണ്ടുപോകാനോ ഇവിടെത്തന്നെ മറ്റു ഹോസ്പിറ്റലില്‍ മാറ്റാനോ പറ്റാത്ത അവസ്ഥ . എങ്ങനെയാണിത് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല . നാട്ടിലുള്ള എന്റെ സഹോദരനെ വിളിച്ചു കാര്യം ധരിപ്പിച്ചു , അവനാണ് എന്നോട് കാര്യം പറഞ്ഞതു ഈ കക്ഷിക്ക് ബി.പി ഉണ്ടായിരുന്നെന്നും, മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീട് മരുന്ന് നിര്തിയത്താണ് അതും സ്വന്തം ഇഷ്ട്ടപ്രകാരം . ദൈവമേ മരണത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയിരിക്കുന്നു .
രണ്ടു ദിവസം കഴിഞ്ഞപോഴേക്കും കക്ഷിയുടെ നില കൂടുതല്‍ വഷളായി ആളെ വെന്റിലെടരിലേക്ക് മാറ്റി , പിറ്റേന്ന് കണ്ണിന്റെ പ്രവര്ത്തനം നഷ്ട്ടപെട്ടു , ഡോക്റെര്മാര്‍ എന്നോട് പറഞ്ഞു ഇനി ഒട്ടും പ്രതീഷിക്കേണ്ട രക്ഷപെടില്ല ഏഴ് ദിവസം അങ്ങിനെ കിടന്നു .
ഒരു ഞായര്‍ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ നിന്നും ഒരു ഫോണ്‍ ഡോക്ടര്‍ അഹമ്മത് ഹല്ലോ ഷാഫി നിന്റെ കസിന്‍ അഷ്‌റഫ് പത്തു നിമിഷം മുമ്പു മരിച്ചു . ഇന്നളില്ലാതി വൈന്നൈലൈതിരാജിഹൂന്‍ ! പ്രതീഷിച്ചപോലെ സംഭവിച്ചിരിക്കുന്നു .
ജീവിച്ചു കൊതിതീരുന്നതിന്നു മുന്പേ പൊളിഞ്ഞു തീര്‍ന്ന ജീവന്‍ . പ്രവാസ ജീവിതത്തിന്റെ ഒരു സമ്മാനം .
പ്രവാസി മലയാളികള്‍ അവര്‍ മൊബൈല്‍ ഫോണുകള്‍ക്കും മറ്റു ഐ.ടി ഉള്പ്പന്നങ്ങല്‍ക്കുവേണ്ടി എത്ര പണം ചിലവാക്കുവാനും തയ്യാറാണ് . എന്നാല്‍ സ്വന്തം ആരോഗ്യസ്ഥിതി അറിയാന്‍ അതിന് വേണ്ടി എന്തെങ്കിലും ചിലവഴിക്കാന്‍ തയ്യാറില്ല . കുടുംബ പ്രാരാബ്തവും അതിനൊരു കാരണമാണ് .
എന്റെ പ്രവാസി സഹോദരങ്ങളോട് ഒന്നു പറയട്ടെ നിങ്ങള്‍ തന്നെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം . നിങ്ങളെ കാത്തിരിക്കുന്ന കുടുംബത്തിനു വേണ്ടിയെങ്കിലും നിങ്ങള്‍ ജീവിച്ചേ മതിയാകു . അശ്രഫിന്റെ അവസ്ഥ ഇനി നമ്മളില്‍ ആര്ക്കും വരാതിരിക്കട്ടെ .
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുമല്ലോ.
എന്ന് നിങ്ങളുടെ ഷാഫി കാഞ്ഞിരമുക്ക് .
Subscribe to:
Post Comments (Atom)
news updates
Search
പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......
പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ...
Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326
No comments:
Post a Comment