Friday, August 14, 2009

കേന്ദ്ര കരാറുകളും വീരനും

കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ മന്ത്രി ശ്രീമാന്‍ ആനന്ദ്‌ശര്‍മ ആസിയാന്‍ കരാറില്‍ ഒപ്പ് വെക്കുകയുണ്ടായി . ഇതിനെതിരെ പല പ്രതിഷേതങ്ങളും നടക്കുകയുണ്ടായി ; നമ്മുടെ യുടിയെഫിലെ ഖടഘകഷിയുടെ നേതാവായ മാണിസാര്‍ കരാറിനെതിരെ രംഗത്തുവന്നു . എന്നാല്‍ ഇതിനുമുന്‍പ് നമ്മുടെ കേന്ത്രസര്‍ക്കാര്‍നടപ്പിലാക്കിയ ജാട്ട് കരാറും , ലോക വാണിജ്യ കരാര്‍ , ഇന്ത്യ അമേരിക്ക ആണവ കരാര്‍ ഇതിനെല്ലാം എതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേതിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്ത സോഷ്യലിസ്റ്റ്‌ നേതാവായിരുന്നു നമ്മുടെ വീരേന്ദ്രകുമാര്‍
എന്നാല്‍ ആസിയാന്‍കരാര്‍ ഒപ്പിട്ടു ദിവസങ്ങള്‍ കഴിഞിട്ടും നമ്മുടെ വീരന്റെ ഒരു വീരവാദവും കേള്‍ക്കാന്‍ കഴിഞ്ഞില്ല , ആശാന്‍ ഇപ്പോഴും യുടിയെഫിലെക്കുള്ള വിളിയും കാത്തു അടുക്കള കോലായി നിരങ്ങുകയാണ് . നോക്കണേ രാജ്യം കണ്ട ഒരു സോഷ്യലിസ്റ്റ്‌ നേതാവിന്റെ
ഗതികേട് ! .
ഇതാണ് ആദര്‍ശം ആമാശയത്തിനും , അധികാരത്തിനും വഴിമാരുകയെന്നു . കേവലം ഒരു സീറ്റിനുവേണ്ടി സ്വന്തം ആദര്‍ശവും രാഷ്ട്രീയവും വലിച്ചെറിഞ്ഞുകൊണ്ട്‌ അധികാരത്തിനുവേണ്ടി പരക്കംപായുന്ന ഒരു നിസ്സഹായനെയാണ് നമുക്കു കാണാന്‍ കഴിയുന്നത്‌ .
കേരെളത്തിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും , മത്സ്യ തൊഴിലാളികള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് എല്ലാവരും പറയുന്ന ഈ കരാര്‍ കണ്ടില്ലാന്നു നടിക്കുന്നത്‌ വീരേന്ദ്രകുമാറിനെ പോലെയുള്ള ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല ; ഇനിയെങ്കിലും വീരന്‍ കണ്ണ് തുറക്കണം .

2 comments:

  1. വീരന്റെ ചില വീരവാദം ഇന്നത്തെ പത്രത്തില്‍ ഉണ്ട്. എല്‍ഡീഫില്‍ ഇരുന്ന് യുഡീഫിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് വാദത്തിനാണോ പഞ്ഞം?

    ReplyDelete
  2. indian rashtreeyathil veerante vila manassilakiya suhrthe thankalku thonniyath pinnarayiku thonniyillallo kastam

    ReplyDelete

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326