മന്ത്രിമാര്‍ അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിമാരായി പി.ജെ. ജോസഫും കടന്നപ്പള്ളി രാമചന്ദ്രനും ജോസ് തെറ്റയിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജോസഫിന് പൊതുമരാമത്ത് വകുപ്പും കടന്നപള്ളിയ്ക്ക് ദേവസ്വം വകുപ്പും ജോസ് തെറ്റയിലിന് ഗതാഗതവകുപ്പുമാണ് ലഭിച്ചത്. വിമാനത്തില്‍ സഹയാത്രികയെ അപമാനിച്ച കേസ്സില്‍ കുറ്റവിമുക്തനായതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ. ജോസഫ് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നത്. ജോസഫിന് പകരം വന്ന ടി.യു. കുരുവിള ഭൂമിവില്പന ക്രമക്കേട് കേസ്സില്‍പെട്ട് രാജിവെച്ചപ്പോഴാണ് 2007 ഒക്ടോബര്‍ 18ന് മോന്‍സ് ജോസഫ് മന്ത്രിയായത്. ജനതാദള്‍ ഗൗഡ വിഭാഗത്തിന്റെ മന്ത്രിയാണ് ജോസ് തെറ്റയില്‍. ഈ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് എസ്സിന് ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനത്തേക്കാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ വരുന്നത്. ഇതോടെ വി.എസ്. മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 20 ആയി.

No comments:
Post a Comment