കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ മന്ത്രി ശ്രീമാന്‍ ആനന്ദ്ശര്‍മ ആസിയാന്‍ കരാറില്‍ ഒപ്പ് വെക്കുകയുണ്ടായി . ഇതിനെതിരെ പല പ്രതിഷേതങ്ങളും നടക്കുകയുണ്ടായി ; നമ്മുടെ യുടിയെഫിലെ ഖടഘകഷിയുടെ നേതാവായ മാണിസാര്‍ കരാറിനെതിരെ രംഗത്തുവന്നു . എന്നാല്‍ ഇതിനുമുന്‍പ് നമ്മുടെ കേന്ത്രസര്ക്കാര്നടപ്പിലാക്കിയ ജാട്ട് കരാറും , ലോക വാണിജ്യ കരാര്‍ , ഇന്ത്യ അമേരിക്ക ആണവ കരാര്‍ ഇതിനെല്ലാം എതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേതിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്ത സോഷ്യലിസ്റ്റ് നേതാവായിരുന്നു നമ്മുടെ വീരേന്ദ്രകുമാര്‍
എന്നാല്‍ ആസിയാന്‍കരാര്‍ ഒപ്പിട്ടു ദിവസങ്ങള്‍ കഴിഞിട്ടും നമ്മുടെ വീരന്റെ ഒരു വീരവാദവും കേള്‍ക്കാന്‍ കഴിഞ്ഞില്ല , ആശാന് ഇപ്പോഴും യുടിയെഫിലെക്കുള്ള വിളിയും കാത്തു അടുക്കള കോലായി നിരങ്ങുകയാണ് . നോക്കണേ രാജ്യം കണ്ട ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ ഗതികേട് ! .
ഇതാണ് ആദര്‍ശം ആമാശയത്തിനും , അധികാരത്തിനും വഴിമാരുകയെന്നു . കേവലം ഒരു സീറ്റിനുവേണ്ടി സ്വന്തം ആദര്‍ശവും രാഷ്ട്രീയവും വലിച്ചെറിഞ്ഞുകൊണ്ട് അധികാരത്തിനുവേണ്ടി പരക്കംപായുന്ന ഒരു നിസ്സഹായനെയാണ് നമുക്കു കാണാന്‍ കഴിയുന്നത് .
കേരെളത്തിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും , മത്സ്യ തൊഴിലാളികള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് എല്ലാവരും പറയുന്ന ഈ കരാര്‍ കണ്ടില്ലാന്നു നടിക്കുന്നത് വീരേന്ദ്രകുമാറിനെ പോലെയുള്ള ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല ; ഇനിയെങ്കിലും വീരന് കണ്ണ് തുറക്കണം .
വീരന്റെ ചില വീരവാദം ഇന്നത്തെ പത്രത്തില്‍ ഉണ്ട്. എല്‍ഡീഫില്‍ ഇരുന്ന് യുഡീഫിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് വാദത്തിനാണോ പഞ്ഞം?
ReplyDeleteindian rashtreeyathil veerante vila manassilakiya suhrthe thankalku thonniyath pinnarayiku thonniyillallo kastam
ReplyDelete