Saturday, January 9, 2010

കലാമാമാങ്കത്തിന് തിരിതെളിഞ്ഞു

കോഴിക്കോട്: കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. വര്‍ണം വിതറിയ പ്രൗഢഗംഭീരമായ ഘോഷയാത്രയ്ക്കുശേഷം പതിനായിരക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി വിദ്യാഭ്യാസമന്ത്രി എം. എ. ബേബിയാണ് സുവര്‍ണജൂബിലി കലോത്സവത്തിന്റെ തിരിതെളിച്ചത്. ഉദ്ഘാടനചടങ്ങില്‍ വച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ചു. എം.കെ. രാഘവന്‍ എം.പി., മന്ത്രി ബിനോയ് വിശ്വം, എ. പ്രദീപ്കുമാര്‍ എം.എല്‍. എ. ഏ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., മേയര്‍ എം. ഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ.പി.ബി. സലീം, ഗുരു ചേമഞ്ചേരി എന്നിവര്‍ വൈകീട്ട് മാനാഞ്ചിറയിലെ പ്രധാനവേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കലോത്സവപതാക ഉയര്‍ത്തി. ഒപ്പം അമ്പതാം വര്‍ഷത്തെ സൂചിപ്പിച്ച് 49 പതാകകള്‍ കൂടിയുയര്‍ന്നു.പതിനാറു വേദികളിലായി 216 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 8500 ഓളം മത്സരാര്‍ഥികള്‍ പ്രതിഭ തെളിയിക്കാന്‍ മാറ്റുരയ്ക്കും.

1 comment:

  1. manushant samayam kalayyan oro mairanmmmar irangum ,ninokkonnum oru workkum illada mairaaaa

    ReplyDelete

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326