Sunday, October 4, 2009

ആര്‍ഡി- മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി




എത്യോപ്യയിലെ മിഡില്‍ അവാഷ് നദിക്കരയില്‍ നിന്ന് കണ്ടെടുത്ത പ്രാചീനസ്ത്രീയുടെ ഫോസില്‍ മനുഷ്യപരിണാമ ചരിത്രത്തിലെ പുതിയ അധ്യായമാവുകയാണ്. 44 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികവര്‍ഗമായ 'ആര്‍ഡിപിത്തക്കസ് റമിഡസി'ല്‍ പെട്ട അതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ചുരുക്കപ്പേര് 'ആര്‍ഡി'യെന്നാണ്.
മസ്തിഷ്‌കം വലുതാകും മുമ്പ് തന്നെ മനുഷ്യന്റെ പ്രാചീനപൂര്‍വികര്‍ ഇരുകാലില്‍ നടന്നു തുടങ്ങി എന്ന് ശാസ്ത്രലോകം മനസിലാക്കിയത് 1974-ല്‍ എത്യോപ്യയില്‍ നിന്ന് ലഭിച്ച 32 ലക്ഷം വര്‍ഷം പഴക്കമുള്ള 'ലൂസി' (ഓസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്)യെന്ന ഫോസില്‍ വഴിയാണ്. അതിലും പ്രധാനപ്പെട്ട കണ്ടെത്തലാണ് ആര്‍ഡിയുടേതെന്ന് ഗവേഷകര്‍ പറയുന്നു. ലൂസിക്കും പത്തുലക്ഷം വര്‍ഷം മുമ്പ് തന്നെ മനുഷ്യന്റെ പൂര്‍വികരായ ഹോമിനിഡുകള്‍ ഇരുകാലില്‍ നടന്നു തുടങ്ങിയെന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. ഒരുപക്ഷേ, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും ശ്രമകരമായ ഗവേഷണദൗത്യങ്ങളിലൊന്നായിരുന്നു ആര്‍ഡി ഫോസില്‍ വേര്‍തിരിച്ചെടുത്ത് പഠിക്കുകയെന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 47 ഗവേഷകരുടെ 15 വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ആര്‍ഡിയെ വിശദീകരിക്കാന്‍ കഴിഞ്ഞത്. പുതിയ ലക്കം 'സയന്‍സ്' ഗവേഷണവാരികയില്‍ 11 ഗവേഷണപ്രബന്ധങ്ങളിലായി, പരിണാമ ചരിത്രത്തിലെ പുതിയ നായികയെ ഗവേഷകര്‍ അവതരിപ്പിച്ചച്ചിരിക്കുന്നു. ആര്‍ഡിയെ കണ്ടെടുത്ത് മനസിലാക്കാന്‍ നടന്ന ശ്രമങ്ങളുടെ ദൃശ്യവിവരണമാണ് ചുവടെ. ആര്‍ഡിയെ കണ്ടെത്തിയ മിഡില്‍ അവാഷ് ഗവേഷണസംഘത്തില്‍പെട്ട ടിം വൈറ്റ്, ഡേവിഡ് എല്‍. ബ്രില്‍ എന്നിവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍.
1. എത്യോപ്യിയില്‍ നിന്ന് ആര്‍ഡിപിത്തക്കസ് റമിഡസി (ആര്‍ഡി) ന്റെ ഫോസില്‍ മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നു. 44 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈ വര്‍ഗമാണ് ഇതുവരെ കണ്ടെത്തിയില്‍ ഏറ്റവും പഴക്കമേറിയ മനുഷ്യപൂര്‍വികന്‍ എന്ന് ഗവേഷകര്‍ പറയുന്നു.
2. അവാഷ് നദിക്കരയിലെ അറാമിസ് ഗ്രാമത്തിന് സമീപത്തെ ഈ ഊഷരഭൂമിയില്‍ നിന്നാണ് ആര്‍ഡിയുടെ ഫോസില്‍ ലഭിച്ചത്. എന്നാല്‍, ആര്‍ഡി ജീവിച്ചിരുന്ന കാലത്ത് ഇവിടം മരങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. തറയിലൂടെ നടക്കാനും മരക്കൊമ്പുകളില്‍ കഴിയാനും പാകത്തിലുള്ളതാണ് ആര്‍ഡിയുടെ ശരീരഘടന.
3. പതിനേഴ് വര്‍ഷം മുമ്പാണ് ആര്‍ഡിയെപ്പറ്റി ആദ്യസൂചന ലഭിക്കുന്നത്. ഒരു പല്ലിന്റെ ഫോസിലാണ് ആ സൂചന നല്‍കിയത്. 1994-ല്‍ ആര്‍ഡിയുടെ ഭാഗിക ഫോസില്‍ കണ്ടെത്തി. അതിന് ശേഷം ക്ഷമാപൂര്‍വും ശ്രമകരവുമായ പ്രവര്‍ത്തനത്തിലൂടെ ആര്‍ഡിയുടെ 110 ഫോസില്‍ഭാഗങ്ങള്‍ ഗവേഷകര്‍ വീണ്ടെടുത്തു. തൊട്ടാല്‍ പൊടിയുന്ന തരത്തിലായിരുന്ന ഫോസിലുകള്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് വേര്‍തിരിച്ചെടുത്തത്. ആര്‍ഡിയുടേത് കൂടാതെ അതേ വര്‍ഗത്തില്‍ പെട്ട 36 അംഗങ്ങളുടെ ഫോസില്‍ഭാഗങ്ങളും അതില്‍ പെടുന്നു.
4. ആര്‍ഡിയെ കണ്ടെത്തിയതിന് സമീപം മനുഷ്യവാസം കുറവാണ്. കുറച്ചു പേരേ ആ പ്രദേശത്തുള്ളു; ഈ ആട്ടിടയന്‍ ഉള്‍പ്പടെ.
5. 1992-ല്‍ ആദ്യ പല്ല് ലഭിച്ച ശേഷം, മിഡില്‍ അവാഷ് ഗവേഷകസംഘം ഓരോ വര്‍ഷവും ഈ ഊഷരപ്രദേശത്ത് കൂടുതല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി. ഗവേഷണത്തിന്റെ ഭാഗമായുള്ള സര്‍വേയ്ക്ക് പോകുന്ന സംഘമാണ് ചിത്രത്തില്‍
6. ഫോസില്‍ വേട്ടക്കാര്‍. തിരച്ചിലിന് തിരിക്കും മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്ന സംഘം.
7. ഗവേഷണസംഘത്തിന്റെ മേധാവികളിലൊരാളും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനുമായ ടിം വൈറ്റ്, ക്ലീവ് ലന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ യോഹാന്നസ് ഹൈലി-സെലാസ്സി എന്നിവര്‍ ഒരു ഫോസില്‍കേന്ദ്രത്തില്‍ തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
8. ആര്‍ഡിയുടെ ഭാഗിക ഫോസിലായി കൂട്ടിയോജിപ്പിച്ച കഷണങ്ങള്‍
9. യോനാസ് ആം എന്നറിയപ്പെടുന്ന ഫോസില്‍കേന്ദ്രം. ഇവിടെ നിന്നാണ് ആര്‍ഡിയുടെ ഫോസില്‍ തെളിവ് ലഭിച്ചത്.
10. 44 ലക്ഷം വര്‍ഷം പഴക്കമുള്ള ആര്‍ഡി ഹോമിനിഡിന്റെ ഫോസിലുകളില്‍ പൂര്‍വിക ലക്ഷണങ്ങളും, അതേസമയം പുതിയ വ്യതിയാനങ്ങളും ഗവേഷകര്‍ ദര്‍ശിച്ചു. ആദ്യകാല കുരങ്ങുകളുടേതിനെ അനുസ്മരിപ്പിക്കുന്ന ആര്‍ഡിയുടെ കൈകളുടെ ഫോസിലാണ് ഇവിടെ.
11. ആര്‍ഡിയുടെ ഫോസില്‍ പൂര്‍ണരൂപത്തില്‍. ഏതാണ്ട് 120 സെന്റീമീറ്റര്‍ ഉയരവും 50 കിലോഭാരവും ഉള്ളതായിരുന്നു ആര്‍ഡി. ലൂസിയെക്കാള്‍ ഒരടി പൊക്കം കൂടുതല്‍, ഇരട്ടി ഭാരം.

(കടപ്പാട്: മാതൃഭുമി ദിനപ്പത്രം ).

1 comment:

  1. അറിവു പങ്ക് വെച്ചതില്‍ സന്തോഷം....
    പിന്നെ ഏടപ്പാളുക്കാരനെ കണ്ടതിലും.....

    ReplyDelete

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326