മലയാളികളുടെ ഹൃദയത്തില്‍ ഹരിമുരളീരവമൂതി വിസ്മയിപ്പിച്ച ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആ വരികളെഴുതാന്‍ വേണ്ടി വന്നത് വെറും അഞ്ചു നിമിഷം. രവീന്ദ്ര സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച് ഗിരീഷ് വാക്കുകള്‍ കൊണ്ട് മാലകോര്‍ത്തപ്പോള്‍ ഒരു വെണ്‍ശംഖുപോലെ അത് മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങി. ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചിയിതാവ് കൈയ്യിലേന്തിയത് തൂലികയായിരുന്നില്ല, അദ്ദേഹത്തിന്‍റെ പാട്ടിലെ വരികള്‍ പോലെ അക്ഷരനക്ഷത്രങ്ങള്‍ കോര്‍ത്തെടുത്ത ജപമാലയായിരുന്നുവെന്ന് തെളിയിക്കാന്‍ ഈ ഒറ്റ പാട്ട് തന്നെ ധാരാളം. 1989 ല്‍ ‘എന്‍ക്വയറി‘ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഗിരീഷിന് പ്രേക്ഷക ഹൃദയം തൊടുന്നൊരു ഹിറ്റൊരുക്കാന്‍ പിന്നെയും മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ.. എന്ന ജോണീവാക്കറിലെ ഹിറ്റ് ഗാനത്തിന് ശേഷം പിന്നീടുള്ള 20 വര്‍ഷം ഈ പുത്തഞ്ചേരിക്കാരന്‍ മലയാളിമനസ്സില്‍ നിറച്ചത് പാട്ടിന്‍റെ ലഹരിയായിരുന്നു. കൈക്കുടുന്ന നിറയെ പ്രണയത്തിന്‍റെ മധുരമുള്ള ഗാനങ്ങള്‍ നല്‍കി ഗിരീഷ് പിന്നെയും മലയാളികളെ വിസ്മയിപ്പിച്ചു. പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം പോലെ ഗിരീഷിന്‍റെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തിന്‍റെ പടികടന്നെത്തി. സൂര്യകിരീടവും ഹരിമുരളീരവും പിറന്ന അതേ തൂലിക തന്നെയാണ് എന്തേ മനസ്സിലൊരു നാണമെന്ന് മലയാളിയോട് ചോദിച്ചത്. ഒപ്പം ചിങ്ങം മാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കുമെന്ന് പറഞ്ഞതും. ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളായിരുന്നു ആ തൂലികയില്‍ പിറന്നത്.
അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയുമായി പാട്ടെഴുത്തിന്‍റെ തപസില്‍ ഗിരീഷ് അലിഞ്ഞുചേര്‍ന്നപ്പോള്‍ 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും ആദ്യമായി കൂടെവന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഗിരീഷ് മലയാള ചലച്ചിത്ര ഗാനരംഗത്ത് തീര്‍ത്തത് പാട്ടിന്‍റെ പാലാഴി തന്നെയായിരുന്നു. മറക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്‍ കുളിര്‍ക്കുന്ന മൌനാനുരാഗം പോലെ ഗിരീഷിന്‍റെ പാട്ടുകള്‍ പിന്നെയും പിന്നെയും നമ്മെ വിസ്മയിപ്പിച്ചു.ഭക്തിരസം തുളുമ്പുന്ന ഗാനങ്ങള്‍കൊണ്ടും ഗിരീഷ് മലയാളി പ്രേക്ഷകരുടെ ഹൃദയം തൊട്ടു. കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍..., കളഭം തരാം ഭഗവാനെന്‍ മനസ്സും തരാമെന്നു പറഞ്ഞതും ഗിരീഷ് തന്നെയായിരുന്നു. നിശാശലഭങ്ങള്‍പോലെ മലയാളി മനസ്സില്‍ പാറിനടക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച് ഒടുവില്‍ ഒരു രാത്രി വിടവാങ്ങുന്നതു പോലെ ഗിരീഷും മലയാളി മനസ്സില്‍ നിന്ന് വിടവാങ്ങുകയാണ്. മറന്നിട്ടും മനസില്‍ തുളുമ്പുന്ന മൗനാനുരാഗം പോലെ...പ്രണയസന്ധ്യയുടെ വിരഹവേദന പോലെ...
സാഹിത്യഭംഗിയും വികാരനിര്‍ഭരതയും ഒത്തിണങ്ങിയ ലളിതമധുരമായ വരികളിലൂടെ ഒട്ടനവധി ഗാനവീചികള്‍ സൃഷ്ടിച്ച് ഒരു കിനാവിലെന്നപോലെ പടികടന്ന് പോയ ഗിരീഷ് പുത്തഞ്ചേരിയെ മലയാളിക്ക് മറക്കാനാകുമോ? ട്യൂണിട്ടാലും ട്യൂണിട്ടില്ലെങ്കിലും, അടുപ്പക്കാര്‍ ‘പുത്തന്‍’ എന്ന് വിളിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയില്‍ നിന്ന് ഒഴുകിത്തുളുമ്പിയത് പുതുപുത്തന്‍ ആശയ-വികാരങ്ങള്‍ സമ്മേളിച്ച ഗാനങ്ങളായിരുന്നു. പുത്തഞ്ചേരിയുടെ ഗാനപ്രപഞ്ചത്തില്‍ നിന്ന് എന്നുമോര്‍ക്കാവുന്ന കുറച്ച് ഗാനങ്ങള്‍ ഇതാ.നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞുമാലയിട്ട് / നിലാവു പോല്‍ മെല്ലെയന്നവള്‍ മുന്നില്‍ വന്നപ്പോള്‍ / മെടഞ്ഞിട്ട കാര്‍ക്കൂന്തല്‍ ചുരുള്‍ത്തുമ്പു കണ്ടിട്ടോ / തുടുചെമ്പകപ്പൂവാം കവിള്‍ക്കൂമ്പു കണ്ടിട്ടോ / മനസ്സാകവേ കുളിരുമമൃത മഴയായ് (സംഗീതം - ജെറി അമല്‍ദേവ്, പാടിയത് കെ ജെ യേശുദാസ്)സമ്മര്‍ ഇന്‍ ബെത്‌ലഹേംഒരു രാത്രികൂടി വിട വാങ്ങവേ / ഒരു പാട്ടുമൂളി വെയില് വീഴവേ / പതിയേ പറന്നെന്നരികില്‍ വരും / അഴകിന്റെ തൂവലാണ് നീ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്പിന്നെയും പിന്നെയും ആരോ കിനാവിന്റെ / പടി കടന്നെത്തുന്ന പദനിസ്വനം / പിന്നെയും പിന്നെയും ആരോ നിലാവത്ത് / പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)രാവണപ്രഭുഅറിയാതെ അറിയാതെ ഈ / പവിഴവാര്‍ത്തിങ്കളറിയാതെ / അലയാന്‍ വാ അലിയാന്‍ വാ ഈ / പ്രണയതല്പത്തിലമരാന്‍ വാ.. (സംഗീതം: സുരേഷ് പീറ്റേഴ്സ്, പാടിയത്: പി ജയചന്ദ്രന്‍, കെ എസ് ചിത്ര)പ്രണയവര്‍ണ്ണങ്ങള്‍ആരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയില്‍ / ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം / തളരും തനുവോടേ ഇടറും മനമോടേ വിട വാങ്ങുന്ന സന്ധ്യേ / വിരഹാര്‍ദ്രയായ സന്ധ്യേ (സംഗീതം: വിദ്യാസാഗര്‍, പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര)മായാമയൂരംആമ്പലൂരമ്പലത്തില്‍ ആറാട്ട് / ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തു പാട്ട് / കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ / കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട് (സംഗീതം - രഘുകുമാര്‍, പാടിയത് - കെ ജെ യേശുദാസ്)ചിന്താവിഷ്ടയായ ശ്യാമളആരോടും മിണ്ടാതെ... മിഴികളില്‍ നോക്കാതെ / മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ / ഈറന്‍നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു / പിന്‍വിളി കേട്ടില്ലേ.. മറുമൊഴി മിണ്ടീല്ലേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)കാലാപാനിആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ / ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി / വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി (സംഗീതം - ഇളയരാജ, പാടിയത് - എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര)ബാലേട്ടന്‍ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ / കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ / കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല / പോല്‍ ഒറ്റക്കു നിന്നില്ലെ / ഞാനിന്നൊറ്റക്കു നിന്നില്ലെ (സംഗീതം - എം ജയചന്ദ്രന്‍, പാടിയത് - കെ ജെ യേശുദാസ്)
പ്രണയവര്‍ണ്ണങ്ങള്‍ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍ / പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ / കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു മഞ്ഞു നിലാവില്‍ ചേക്കേറാം / കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും / നഗര സരിത്തില്‍ നീരാടാം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ എസ് ചിത്ര)കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്കാത്തിരിപ്പൂ കണ്മണീ / ഉറങ്ങാത്ത മനമോടേ / നിറമാര്‍ന്ന നിനവോടെ / മോഹാര്‍ദ്രമീ മണ്‍ തോണിയില്‍ / കാത്തിരിപ്പൂ മൂകമായ് അടങ്ങാത്ത കടല്‍ പോലെ / ശര്‍ല്‍ക്കാല മുകില്‍ പോലെ / ഏകാന്തമീ പൂംചിപ്പിയില്‍ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്, കെ എസ് ചിത്ര)മീശമാധവന്‍കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍ / ചിരിമണി ചിലമ്പൊലി കേട്ടീലാ / നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ / കാവില്‍ വന്നീലാ രാപ്പൂരം കണ്ടീലാ / മായക്കൈ കൊട്ടും മേളവും കേട്ടീലാ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - സുജാത മോഹന്‍)കന്മദംമഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ / മനസ്സിനുള്ളില്‍ മാരിക്കാവടിയാടും ചിന്തുണ്ടേ (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ ജെ യേശുദാസ്)വടക്കും നാഥന്‍കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം / മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം / ഉറങ്ങാതെ നിന്നൊടെന്നും ചേര്‍ന്നിരിയ്ക്കാം (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ എസ് ചിത്ര)മായാമയൂരംകൈകുടന്ന നിറയെ തിരുമധുരം തരും / കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് / ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം (സംഗീതം - രഘു കുമാര്‍, പാടിയത് - എസ് ജാനകി)തേന്മാവിന്‍കൊമ്പത്ത്കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ / കാതില്‍ മെല്ലെ ചൊല്ലുമോ കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ / കാതില്‍ മെല്ലെ ചൊല്ലുമോ കാവതിക്കാക്ക തന്‍ കൂട്ടില്‍ / മുട്ടയിട്ടന്നൊരുനാള്‍ / കാനനം നീളെ നീ പാറിപറന്നോരു / കള്ളം പറഞ്ഞതെന്തേ (സംഗീതം - ബേണി ഇഗ്നേഷ്യസ്, പാടിയത് - എം ജി ശ്രീകുമാര്‍)ചന്ദ്രലേഖതാമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ / പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ / നിന്റെ തിരുനടയില്‍ നറുനെയ്ത്തിരി കതിരായ് / ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (സംഗീതം - ബേണി ഇഗ്നേഷ്യസ്, പാടിയത് - എം ജി ശ്രീകുമാര്‍)കന്മദംതിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം / കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം / പകല്‍ വെയില്‍ പാണന്റെ തുടിയില്‍ / പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍ / നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ (സംഗീതം - രവീന്ദ്രന്‍, പാടിയത് - എം ജി ശ്രീകുമാര്‍, രാധികാ തിലക്)എഴുപുന്ന തരകന്‍തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത് മുണ്ടോന്‍പ്പാടം / തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ / തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നല്‍ചിലമ്പോടെ / തഞ്ചി തഞ്ചിക്കൊഞ്ചാന്‍വായോ വെയില്‍പ്രാക്കളെ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)
ആറാം തമ്പുരാന്‍പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പുലരി വെയിലൊളീ പൂക്കാവടി ആടി / തിരു തില്ലാന തിമില തകിലൊടു പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ എസ് ചിത്ര)കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്മഞ്ഞുമാസപക്ഷീ.. / മണിത്തൂവല്‍ കൂടുണ്ടോ.. / മൗനംപൂക്കും നെഞ്ചിന്‍ / മുളംതണ്ടില്‍ പാട്ടുണ്ടോ.. / എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ചെണ്ടുകള്‍ വാടുന്നു.. / എന്നു നീ മാമരഛായയില്‍ / മഴപ്പൂക്കളായ് പെയ്യുന്നു.. (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)ഈ പുഴയും കടന്ന്പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു / താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ.. / നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)തച്ചോളി വര്‍ഗീസ് ചേകവര്‍മാലേയം മാറോടലിഞ്ഞും / മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും / നെഞ്ചില്‍ക്കുതിര്‍ന്നാടും പൊന്നിന്നാട / ഒന്നൊന്നായഴിഞ്ഞും / നിന്റെ മാറില്‍ ചെണ്ടുമല്ലിപ്പൂവിന്‍ / നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (സംഗീതം - ശരത്, പാടിയത് - കെ എസ് ചിത്ര)അനന്തഭദ്രംപിണക്കമാണൊ എന്നോടിണക്കമാണോ / അടുത്തു വന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ / മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടിപ്പു പോലെ / തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍, മഞ്ജരി)മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നെ മാലമ്മ ലുല്ലൂയ / പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - കലാഭവന്‍ മണി)രണ്ടാം ഭാവംമറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു / മൗനാനുരാഗത്തിന്‍ ലോലഭാവം / കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു / പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം / പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം... (സംഗീതം - വിദ്യാസാഗര്‍, പാടിയത് - പി ജയചന്ദ്രന്‍, സുജാത മോഹന്‍)ഡ്രീംസ്മണിമുറ്റത്താവണിപ്പന്തല്‍ മേലാപ്പു പോലെ / അണിയാരത്തമ്പിളിപ്പന്തല്‍ / മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ / ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ / ഇന്നല്ലേ നിന്റെ കല്യാണം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്, സുജാത മോഹന്‍)കന്മദംമൂവന്തി താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ / മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍.. / ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു / നിലാവല കൈയ്യാല്‍ നിന്നെ വിലോലമായ് തലോടിടാം.. (സംഗീതം - രവീന്ദ്രന്‍, പാടിയത് കെ ജെ യേശുദാസ്)ജോണി വാക്കര്‍ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ / കൊണ്ടു വാ ഓഹൊ കൊണ്ടു വാ / കൊമ്പെട് ജും തജുംതജുംതജും തജുംതജും / കുറുംകുഴല്‍ കൊട് ജും തജുംതജുംതജുംത ജും ജുംജും / തപ്പെട് ജും തജുംതജുംതജും തജുംതജും / തകില്‍ പുറം കൊട് ജും തജുംതജുംതജും തജുംതജും / നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവെ (സംഗീതം - എസ് പി വെങ്കിടേഷ്, പാടിയത് - കെ ജെ യേശുദാസ്)ദേവാസുരംമേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. / പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ് / തങ്കത്തേരിലേറും കുളിരന്തിത്താരകള്‍ / വരവര്‍ണ്ണഗീതരാജിയായ്.. / പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്.. (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍, അരുന്ധതി)സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ / പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും.. (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍
തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനം ദേവാസുരത്തിലേതാണെന്ന് ഗിരീഷ് എപ്പോഴും പറയാറുണ്ട്. “സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍...” എന്ന ഗാനമാണത്. വിരഹവും മരണവും പ്രണയവുമെല്ലാം വല്ലാതെ സന്നിവേശിച്ചിരിക്കുന്ന വരികള്‍. അതെ, മലയാളത്തിന്‍റെ സിനിമാസംഗീതത്തിലെ അക്ഷരങ്ങളുടെ സൂര്യകിരീടം വീണുടഞ്ഞിരിക്കുന്നു. ആരും പ്രതീക്ഷിക്കാതെ. ആരെയും കാത്തുനില്‍ക്കാതെ

No comments:
Post a Comment